02:40pm 23 October 2026
NEWS
തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപിയിൽ വൻ അഴിച്ചുപണി; കേരളത്തെ രണ്ട് മേഖലാ ക്ലസ്റ്ററുകളാക്കി
04/09/2026  06:15 PM IST
nila
തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപിയിൽ വൻ അഴിച്ചുപണി; കേരളത്തെ രണ്ട് മേഖലാ ക്ലസ്റ്ററുകളാക്കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരള ബിജെപിയിൽ സംഘടനാതലത്തിൽ വൻ അഴിച്ചുപണി. സംസ്ഥാനത്തെ രണ്ട് മേഖലാ ക്ലസ്റ്ററുകളായി വിഭജിച്ച് പുതിയ ചുമതലകൾ പ്രഖ്യാപിച്ചു. വടക്കൻ മേഖലയുടെ ചുമതല മുതിർന്ന നേതാവ് എം.ടി. രമേശിനും തെക്കൻ മേഖലയുടെ ചുമതല എസ്. സുരേഷിനുമാണ് നൽകിയിരിക്കുന്നത്. ശോഭ സുരേന്ദ്രന് ദേശീയ പ്രോഗ്രാം ഇൻ ചാർജിന്റെ ചുമതല നൽകി. അനൂപ് ആന്റണിയെ സംസ്ഥാന സെൽ പ്രഭാരിയായും നിയമിച്ചു.

മോർച്ചകളുടെയും വിവിധ സംഘടനാ വിഭാഗങ്ങളുടെയും ചുമതലകളിലും മാറ്റമുണ്ട്. ഒ.ബി.സി മോർച്ച പ്രഭാരിയായി അഡ്വ. കെ.കെ.അനീഷ്‌കുമാറിനെയും എസ്.സി മോർച്ച പ്രഭാരിയായി കെ. സോമനെയും നിയമിച്ചു. എസ്.ടി മോർച്ചയുടെ ചുമതല പി. ശ്യാംരാജിനാണ്. മൈനോറിറ്റി മോർച്ചയ്ക്കൊപ്പം സംസ്ഥാന മീഡിയ, സോഷ്യൽ മീഡിയ വിഭാഗങ്ങളുടെ പ്രഭാരി ചുമതല അഡ്വ. ഷോൺ ജോർജിന് നൽകി. കിസാൻ മോർച്ച പ്രഭാരിയായി സി. കൃഷ്ണകുമാറിനെയും യുവമോർച്ച പ്രഭാരിയായി അഡ്വ. പി. സുധീറിനെയും നിയമിച്ചു.

മഹിളാ മോർച്ചയുടെ പ്രഭാരി ചുമതല അഡ്വ. ബി. ഗോപാലകൃഷ്ണനാണ്. റിസർച്ച്, ട്രെയിനിങ്, വികസിത കേരളം ഹെൽപ് ഡെസ്ക് എന്നിവയുടെ ചുമതല അഡ്വ. എസ്. ജയസൂര്യനും നൽകി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ള സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുമതലകളും മേഖലാ വിഭജനവുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img